ദുരഭിമാനക്കൊല ; പെൺകുട്ടിയുടെ അച്ഛനും അമ്മാവനും അറസ്റ്റിൽ

പാ​ല​ക്കാ​ട്: തേങ്കുറിശ്ശിയിൽ യുവാവിൻ്റെ ദുരഭിമാന കൊലപാതകം,കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യയുടെ അച്‌ഛൻ അമ്മാവൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഭാര്യയുടെ അച്‌ഛൻ കുഴൽമന്ദം സ്വദേശി പ്രഭുകുമാറും അമ്മാവൻ സുരേഷുമാണ്‌ അറസ്റ്റിലാക്. കൃ​ത്യ​ത്തി​നു ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു ക​ട​ന്ന പ്ര​ഭു​കു​മാ​റി​നെ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. കേസ് അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിനു വിട്ടിരുന്നു.
തെ​ങ്കു​റു​ശി ഇലമന്ദം സ്വ​ദേ​ശി അ​നീ​ഷ്, തെ​ങ്കു​റി​ശി​ക്ക് സ​മീ​പം മാ​നാം​കു​ള​മ്പി​ൽ വച്ചാണ് കൊല്ലപ്പെട്ടത്.
യുവാവിനെ ഭാര്യയുടെ അച്ഛനും അമ്മാവനുംകൂടി നടുറോട്ടിൽ ഇട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
സു​രേ​ഷും പ്ര​ഭു​കു​മാ​റും ചേ​ര്‍​ന്നാ​ണ് കൊ​ല​പാ​ത​കം ന​ടത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​നീ​ഷി​നൊ​പ്പം ജീ​വി​ക്കാ​നാ​യി മൂ​ന്ന് മാ​സം മു​ൻ​പാ​ണ് പെ​ണ്‍​കു​ട്ടി വീ​ട് വി​ട്ട​ത്. ഇ​തി​നു ശേ​ഷം അ​നീ​ഷി​ന് നി​ര​ന്ത​രം ഭാ​ര്യ​വീട്ടു​കാ​രു​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു​.