ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപയും നൽകാൻ മന്ത്രിസഭായോഗം തീരുമാനയിച്ചതായി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രളയബാധിതർക്ക് കഴിഞ്ഞ വർഷത്തേതു പോലെ തന്നെ അടിയന്തരമായി പതിനായിരം രൂപ നൽകും.വീട് നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.