നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ മൊഴി നല്‍കിയാല്‍ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്ന് വാഗ്ദാനം

നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയാല്‍ അഞ്ചു സെന്റ് ഭൂമിയും 25 ലക്ഷം രൂപയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സാക്ഷിയുടെ വെളിപ്പെടുത്തൽ. പൾസർ സിനിയോടൊപ്പം ജയിലിൽ സഹതടവുകാരനായിരുന്ന നെല്ലിക്കൽ ജിൻസനാണ് പ്രതിഭാഗം സ്വാധീനിയ്ക്കാൻ ശ്രമിച്ചതായി നെല്ലിക്കൽ പൊലീസിൽ പരാതി നൽകിയത്. ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ട പ്രകാരം കൊല്ലം സ്വദേശിയായ നാസറെന്നയാളാണ് ജനുവരിയിൽ തന്നെ സ്വാധീനിയ്ക്കൻ ശ്രമിച്ചത് എന്ന് ജിൻസൺ പരാതിയിൽ പറയുന്നു