കൊച്ചി: നാവിക സേന പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച 2 അന്തർവാഹിനി പ്രതിരോധ കപ്പലുകൾ നീറ്റിലിറക്കി. ദക്ഷിണ നാവിക കമാൻഡ് ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ വി. ശ്രീനിവാസിന്റെ ഭാര്യ വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന ചടങ്ങ് നിർവഹിച്ചു. നാവികസേനക്കുവേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന ഇത്തരം എട്ടു കപ്പലുകളിൽ നാലാമത്തേതും അഞ്ചാമത്തേതുമാണ് ഇവ.