നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ നിലവിലെ എൽഡിഎഫ് സർക്കാരിൻറെ
അ​വ​സാ​ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കമായി. ഗ​വ​ർ​ണ്ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ​യി​ലെ​ത്തി ഗാ​ർ​ഡ് ഓ​ഫ് ഓ​ർ​ണ​ർ സ്വീ​ക​രി​ച്ചു.

​കർ​ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ഇ​ത്ത​വ​ണ​യും സ​ഭാ സ​മ്മേ​ള​നം. ഇ​രി​പ്പി​ട​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ട്ടി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗ​വ​ർ​ണ​ർ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ ബാ​ന​റു​ക​ളും പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്.