നിശ്ചിത റൂട്ടുകളിൽ കോഡ് ഷെയര്‍ പങ്കാളിത്തത്തിന് കുവൈറ്റ്- ഇത്തിഹാദ് എയര്‍വേയ്സുകള്‍

0
16

കുവൈറ്റ്: നിശ്ചിത റൂട്ടുകളിൽ കോഡ് ഷെയർ പങ്കാളിത്തത്തിന് കുവൈറ്റ്-ഇത്തിഹാദ് എയര്‍വേയ്സുകള്‍ തമ്മിൽ ധാരണ. ജനുവരി അ‍ഞ്ച് മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇരു എയര്‍വേയ്സുകളും തമ്മിലുള്ള ധാരണപ്രകാരം അബുദാബി, നജഫ്, ധാക്ക എന്നിവിടങ്ങളിലേക്ക് കുവൈത്ത് എയർവേയ്സിൽ ഇത്തിഹാദിന് സീറ്റ് പങ്കാളിത്തം ലഭിക്കും.

കുവൈത്തിൽനിന്ന് അബുദാബി, ബൽഗ്രേഡ്, കസബ്ലാങ്ക, റബാത്ത്, ഖാർത്തൂം, ജോഹന്നസ്ബർഗ്, ലാഗോസ്, നെയ്‌റോബി, മാലെദ്വീപിലെ മാലെ, സെഷൽ‌സിലെ മാഹി എന്നിവിടങ്ങളിലേക്ക് ഇത്തിഹാദിൽ കുവൈത്ത് എയർവേയ്സിനും സീറ്റ് പങ്കാളിത്തമുണ്ടാകും. ഇത്തിഹാദ് നിലവിൽ കുവൈറ്റ് റൂട്ടിൽ പ്രതിദിനം അഞ്ച് സര്‍വീസുകളാണ് നടത്തുന്നത്. കുവൈറ്റ് എയർവേയ്സിന് ഒരു സര്‍വീസും. പുതിയ തീരുമാനം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കുവൈറ്റ് എയർവേയ്സ് സിഇഒ കമാൽ അവാദി അറിയിച്ചത്.