ന്യൂഡൽഹി: നിർഭയ ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പിലാക്കും. തൂക്കിലേറ്റാനുള്ള മരണ വാറണ്ട് ഡൽഹിയിലെ പട്യാല ഹൗസ് കോടതി വൈകാതെ പുറപ്പെടുവിക്കും. ഉത്തരവ് വന്നാലുടൻ തന്നെ ശിക്ഷ നടപ്പാക്കാനുള്ള നടപടികൾ തീഹാർ ജയിലിൽ ആരംഭിച്ചിട്ടുണ്ട്. യുപിയിലെ അംഗീകൃത ആരാച്ചാരായ പവൻ ജലാദിന് തിഹാർ ജയിലിൽ എത്താൻ നിർദേശം ലഭിച്ചുവെന്നാണ് സൂചന.
2012 ല്‍ ഓടുന്ന ബസിൽ വച്ചാണ് 23 കാരിയായ പെൺകുട്ടി അതിക്രൂരമായ രീതിയിൽ പീഡനത്തിനിരയായത്. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി അധികം വൈകാതെ മരിച്ചു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിലൊരു പ്രതി ജയിലിൽ വച്ച് ആത്മഹത്യ ചെയ്തിരുന്നു.