നോർക്കയുടെ ചാർട്ടർ വിമാനസർവ്വീസ്‌ ആരംഭിക്കണം- GKPA

0
8
നിലവിലേ സാഹചര്യത്തിൽ വന്ദേ ഭാരത്‌ മിഷൻ ഫ്ലൈറ്റുകളുടെ എണ്ണം കുറവായതിനാൽ മലയാളി സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക്‌ പരിഹാരം കാണാൻ നോർക്കയുടെ ചാർട്ടർ വിമാന സർവ്വീസ്‌ ആരംഭിക്കണമെന്ന് മുഖ്യമന്ത്രിക്കും നോർക്ക അധികാരികൾക്കും ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) നിവേദനം സമർപ്പിച്ചു. സാമ്പത്തികമായ്‌ ഇല്ലായ്മയിൽ നിൽക്കുന്നവർക്കും തൊഴിൽ നഷ്ടപ്പെട്ടവർക്കും ഇളവോ സൗജന്യ യാത്രയോ നോർക്ക ചാർട്ടർ വിമാനം വഴി ലഭ്യമാക്കാനും വിദേശത്തേക്ക്‌ അവശ്യ മരുന്നുകൾ എത്തിക്കാനും ഈ സർവ്വീസുകൾ കൊണ്ട്‌ സാധ്യമാകും എന്നും പ്രത്യാശ പ്രകടിപ്പിക്കുന്നു.
GKPA സംസ്ഥാന കമ്മറ്റിക്ക്‌ വേണ്ടി
ഡോ:എസ്‌. സോമൻ (ജെനറൽ സെക്രെട്ടറി)