ന്ത്യയ്ക്ക് മേൽ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നീക്കി.

0
68

ബാലകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മേൽ ഏര്‍പ്പെടുത്തിയ വ്യോമ ഉപരോധം നീക്കി. ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍റെ വ്യോമ മേഖല ഉപയോഗിക്കുന്നതിനുള്ള വിലക്കാണ് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 12.41ഓടെയാണ് ഇന്ത്യൻ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍റെ ആകാശത്ത് പ്രവേശിക്കാൻ അനുമതി നല്‍കിയത്. 140 ദിവസത്തിനു ശേഷമാണ് പാക്കിസ്ഥാൻ നിരോധനം നീക്കുന്നത്.

വ്യോമപാത തുറക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ക്ക് ആശ്വാസകരമാണ്. പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ ജൂലൈ രണ്ടു വരെ എയര്‍ ഇന്ത്യയ്ക്ക് 491 കോടി നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയെ അറിയിച്ചിരുന്നു.