പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് അന്വേഷണം ആരംഭിച്ചു. 15 വയസ്സുള്ള കുട്ടിയാണ് സുലൈബിയയിൽ വച്ച് അക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫർവാനിയ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയുടെ പേരും ഫോൺ നമ്പറും ഇവർ പോലീസിന് കൈമാറി. ബയാനിലെ താമസക്കാരനാണ് പ്രതി സംഭവശേഷം ഇയാൾ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. ഫർവാനിയയിലെ വീടിനുസമീപം നിന്നാണ് പ്രതി പെൺകുട്ടിയെ സുലൈബിയയിലേക്ക് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു