കുവൈറ്റ്:
പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ വാർഷിക പൊതുയോഗവും 2020-2021 വർഷത്തേക്കുള്ള പ്രവർത്തക സമിതിയുടെ തെരഞ്ഞെടുപ്പും നടന്നു. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗ് സംവിധാനത്തിൽ ആണ് പൊതുയോഗം നടന്നത്.
അസോസിയേഷൻ പ്രസിഡന്റ് ഉമ്മൻ ജോർജ്ജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു 2019 – 2020 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി ശമുവേലുകുട്ടി പ്രസിഡന്റും മാർട്ടിൻ മാത്യു സെക്രട്ടറിയും ചാൾസ് വെണ്ണിക്കുളം ട്രഷറാറുമായി 2020-2021 വർഷത്തേക്കുള്ള പ്രവർത്തക സമിതിയേയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. ഉമ്മൻ ജോർജ്ജ് ആണ് രക്ഷാധികാരി.
യോഗത്തിന് ജോയിന്റ് സെക്രട്ടറി വിന്നു കല്ലേലി സ്വാഗതവും നിയുക്ത ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു കൃതജ്ഞതയും പറഞ്ഞു.