മസ്കറ്റ് : 2021 മുതൽ മുതൽ 2025 വരെ നീളുന്ന പത്താം പഞ്ചവത്സര പദ്ധതിക്ക് ഒമാനിൽ തുടക്കമായി. സുൽത്താൻ ഹൈതം ബിൻ താരിഖ് കഴിഞ്ഞ ദിവസം പദ്ധതിക്ക് അനുമതി നൽകിയിരുന്നു
പദ്ധതി കാലയളവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്ന് ഒമാൻ സാമ്പത്തികകാര്യ മന്ത്രാലയം വ്യക്തമാക്കി . 1.35 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം, സർക്കാർ-സ്വകാര്യ മേഖലകളിലായി ആയി പ്രതിവർഷം 27000 തൊഴിലവസരങ്ങൾ എന്ന തോതിൽ ആയിരിക്കും ഇത്. ഇതിൽ എടുത്തു പറയേണ്ടത്, പ്രതിശീർഷ വരുമാനം ഉയർത്തുന്നതിന് സമാനമായി സാമൂഹ്യ ക്ഷേമ പദ്ധതികൾ വർദ്ധിപ്പിക്കുമെന്ന് തീരുമാനമാണ്. പദ്ധതി ആരംഭിച്ച നാലു വർഷത്തിനകം ധനകമ്മി കുറച്ച് പച്ച സാമ്പത്തിക സുസ്ഥിരത കൈവരിക്കുക എന്ന സുപ്രധാന ലക്ഷ്യവും പഞ്ചവത്സരപദ്ധതിയിലുണ്ട്. രാജ്യത്തെ ആഭ്യന്തര ഉത്പാദനത്തിൽ 3.5 ശതമാനത്തിൽ വർധനയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിൻറെ മികച്ച ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള വിഷൻ 2040 ഭാഗമായിട്ട് ഉള്ളതാണ് ഈ പഞ്ചവത്സരപദ്ധതി