പത്തുവയസുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: പ്രതിക്കായി അന്വേഷണം

കുവൈറ്റ്: മാതപിതാക്കൾക്കൊപ്പം പാർക്കിലെത്തിയ പത്തുവയസുകാരനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. കുവൈറ്റിലെ ജഹ്റ പബ്ലിക് പാർക്കിലാണ് സംഭവം. മാതാപിതാക്കൾക്കൊപ്പമെത്തിയ ഈജിപ്ഷ്യൻ ബാലനാണ് പീഡനത്തിനിരയായത്.

പാർക്കിലെ കളിക്കുകയായിരുന്ന കുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽ നിന്ന് മാറിയപ്പോൾ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നുവെന്നാണ് സൂചന. ഒഴിഞ്ഞ സ്ഥലത്തു കൊണ്ട് പോയി പീഡിപ്പിച്ച ശേഷം പാർക്കിൽ തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽ പെട്ട ആളുകളാണ് മാതപിതാക്കളുടെ അരികിലെത്തിച്ചത്.

കുട്ടിയിൽ നിന്ന് സംഭവം അറിഞ്ഞ ബന്ധുക്കൾ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൃത്യം നടത്തിയ ആളെ തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്.