പാര്‍ലമെന്‍റിൽ കോൺഗ്രസ് എംപി രമ്യ ഹരിദാസിന് നേര്‍ക്ക് കയ്യേറ്റ ശ്രമമുണ്ടായതായി പരാതി. ലോക്സഭയിലെ പുരുഷ മാര്‍ഷൽമാര്‍ തന്നെ കയ്യേറ്റം ചെയ്തെന്ന് കാണിച്ച് ആലത്തൂര്‍ എംപിയായ രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. മഹാരാഷ്ട്ര വിഷയത്തിൽ പ്രതിഷേധിച്ച് നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷ എംഎൽഎമാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് സംഭവം. പ്രതിഷേധം കനത്തതോടെ സ്പീക്കര്‍ ഓം ബിര്‍ള എംപിമാരെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ ലോക്സഭയിലെ പുരുഷ മാര്‍ഷൽമാര്‍ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് രമ്യ ഹരിദാസ് എംപി ആരോപിച്ചു.