പാല ഉപ തെരഞ്ഞെടുപ്പ് വിജയമാഘോഷിച്ച്‌ കുവൈറ്റ്‌‌ പ്രവാസികളും

കുവൈറ്റ്‌ സിറ്റി: പാല നിയമസഭ ഉപ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ ചരിത്ര വിജയം കുവൈറ്റ്‌ പ്രവാസികള്‍ ആവേശ പൂര്‍വ്വം ആഘോഷിച്ചു. കുവൈറ്റില്‍ കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കുവൈറ്റിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തകര്‍ വിജയാഹ്ലാദം നടത്തിയത്. അബ്ബാസിയ, ഫഹഹീല്‍, അബുഹലീഫ, സാല്‍മിയ മേഖല ഓഫീസുകളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും, പായസം നല്‍കിയും ആഘോഷം കെങ്കേമമാക്കി. അന്പതിനാല് വര്ഷം മണ്ഡലം കുത്തകയാക്കി വെച്ച യു.ഡി.എഫ് സംവിധാനത്തെ നിഷ്പ്രഭമാക്കി നേടിയ വിജയം സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള ഭരണത്തിന് പിന്തുണയാണെന്ന് കല കുവൈറ്റ്‌ പ്രസിഡണ്ട്‌ ടി.വി.ഹിക്മത്ത്, ജനറല്‍സെക്രട്ടറി ടി.കെ.സൈജു എന്നിവര്‍ അഭിപ്രായപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നടന്ന വിജായാഹ്ലാദ പരിപാടികള്‍ക്ക് കല കുവൈറ്റ്‌ കേന്ദ്ര മേഖല ഭാരവാഹികള്‍ നേതൃത്വം നല്‍കി.