കണ്ണൂർ: കണ്ണൂർ മയ്യിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. കുറ്റ്യാട്ടൂർ മാണിയൂർ കട്ടോളിയിലെ വിമുക്ത ഭടൻ ഷിജു-ശ്രീവിദ്യ ദമ്പതികളുടെ മകൻ ശ്രീദീപ് ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിൻ്റെ മൂന്നാം പിറന്നാളിൻ്റെ തലേന്ന് രാവിലെ ഭക്ഷണത്തിനൊപ്പം കഴിച്ച ബദാം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീദർശ് സഹോദരനാണ്