പി സി എഫ് കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

അബ്ബാസിയ : പി. സി. എഫ്‌ കുവൈറ്റ്‌ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പി.സി.എഫ് കുവൈറ്റ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ ഹുമയൂൺ അറയ്ക്കലിന്റെ അധ്യക്ഷതയിൽ അബ്ബാസിയ താജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ. കെ. എം. എ ഫർവാനിയ സോണൽ വർക്കിംഗ് പ്രസിഡന്റ്‌ ശ്രീ.അബ്ദുൽ കലാം മൗലവി ഉത്‌ഘാടനം നിർവഹിച്ചു. അജ്‌വ പ്രസിഡന്റ്‌ ശ്രീ.മുർഷിദ് മൗലവി മുഖ്യപ്രഭാഷണവും, പി സി.എഫ് കുവൈറ്റ്‌ കമ്മിറ്റി ജോയിന്റ് സെക്രെട്ടറി അൻസാർ കുളത്തുപ്പുഴ സ്വാഗതവും ആശംസിച്ചു. ശ്രീ.സിറാജുദ്ധീൻ തൊട്ടാപ്പ്, സലിം താനാളൂർ, സകീർ ഹുസൈൻ നെല്ലറ,അബ്ദുൽ വഹാബ് ചുണ്ട, സിദ്ധീഖ് ചടയമംഗലം എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി