പുതിയ ഇനം കൊറോണ റിപ്പോർട്ട് ചെയ്താൽ കുവൈത്ത് വീണ്ടും യാത്രാനിരോധനം ഏർപ്പെടുത്തം

0
19

കുവൈത്ത്‌ സിറ്റി : പുതിയ ഇനം കൊറോണ വൈറസ് കുവൈത്തിൽ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ രാജ്യത്ത് വീണ്ടും യാത്രാ നിരോധനം ഏർപ്പെടുത്തും. ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച ശുപാർശ മന്ത്രിസഭയ്ക്ക് കൈമാറിയതായാണ് വിവരം. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ വിഷയങ്ങൾ ചർച്ച ചെയ്യും. ജനിതക മാറ്റം സംഭവിച്ച കൊറോണ പ്രതിരോധത്തിനായി ആരോഗ്യ മന്ത്രാലയം ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദമായ റിപ്പോർട്ടും നാളത്തെ മന്ത്രി സഭാ യോഗത്തിൽ സമർപ്പിക്കുന്നതാണു. പുതിയ ഇനം കൊറോണ വ്യാപനം തടയുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൻറെ ഭാഗമായി വിദേശങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരെ വിമാന താവളങ്ങളിൽ വെച്ച്‌ തന്നെ കർശനമായി നിരീക്ഷിക്കും. ക്വാറന്റൈൻ വ്യവസ്ഥകൾ പാലിക്കാത്ത സ്വദേശികൾക്ക്‌ ഏർപ്പെടുത്തിയ പിഴ സംഖ്യ വർദ്ധിപ്പിക്കുന്നതോടൊപ്പം നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുവാനും ആരോഗ്യ മന്ത്രാലയം ശുപാർശ്ശ ചെയ്തിട്ടുണ്ട്‌.