പുതുവത്സരത്തെ കവിതകൊണ്ട് വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സൂര്യൻ ഉദിക്കുന്നു എന്ന കവിതയുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരത്തെ വരവേറ്റത്‌. അദ്ദേഹം തന്നെയാണ് കവിതയിലെ വരികൾക്ക് ശബ്ദം നൽകിയത്. മൈ ഗവൺമെൻറ് ഇന്ത്യ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് കവിത പോസ്റ്റ് ചെയ്തിട്ടുള്ളത്. കോവിഡിന്റേ പശ്ചാത്തലത്തിൽ ഇതിൽ രാജ്യം നേരിടുന്ന പ്രതിസന്ധിയും വെല്ലുവിളികളും പ്രശ്നപരിഹാരവും കവിതയിൽ പ്രതിപാദിക്കുന്നുണ്ട്..