പെരുന്നാൾ നിറവിൽ കുവൈറ്റ് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളി.

0
6
ഭാരതത്തിന്റെ അപ്പോസ്തോലനും ഇടവകയുടെ കാവൽ പിതാവുമായ മാർ തോമ ശ്ലീഹയുടെ ഓർമ്മയും ഇടവക പെരുന്നാളും, കുവെറ്റ് അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളി ഇടവകയിൽ  ഡിസംബർ 13 മുതൽ 21 വരെ ഉള്ള തീയതികളിൽ കൊണ്ടാടി.
19 ആം തീയതി നടന്ന റാസയിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. 20 ആം തീയതി വിശുദ്ധ കുർബാനന്തരം നടന്ന പൊതു സമ്മേളനത്തിൽ വച്ച് സെന്റ് തോമസ് അവാർഡ് ദാനവും,  ഇടവകയുടെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും, നേർച്ച വിളമ്പും നടത്തപ്പെട്ടു.
ഈ വർഷത്തെ പെരുന്നാൾ ശുശ്രൂഷകൾക്ക് ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ പോളി കർപ്പോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
ഇടവക വികാരി Rev. Fr. അനിൽ വർഗീസ്, ട്രെസ്റ്റി. പോൾ വർഗ്ഗീസ്, സെക്രട്ടറി. ബോബൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജെറുശലേം ആർച്ച് ബിഷപ്പ്. Rev. മൈക്കിൾ ലൂയിസ്, ICC chaplain Rev.Michael Mbona  തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.