പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 65,000 മുതൽ 70,000 വരെ പ്രവാസികൾ

0
41

കുവൈറ്റ് സിറ്റി: അനധികൃത താമസത്തിന് പിഴയടക്കാതെ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കായി കഴിഞ്ഞ മാർച്ചിൽ സർക്കാർ പുറപ്പെടുവിച്ച പൊതുമാപ്പിൻ്റെ ആനുകൂല്യം 65,000 മുതൽ 70,000 വരെ താമസ നിയമ ലംഘകർക്ക് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂൺ 30 നാണ് പൊതുമാപ്പ് കാലാവധി അവസാനിച്ചത്. തുടർന്ന് പൊതുമാപ്പിൽ നിന്ന് പ്രയോജനം നേടുന്നതിൽ പരാജയപ്പെട്ടവരെ അറസ്റ്റ് ചെയ്യാനും നാടുകടത്താനും സുരക്ഷാ അധികാരികൾ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ ആരംഭിച്ചു.