പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാജ്യങ്ങൾ ഒന്നിച്ച് നില്‍ക്കണം: കുവൈറ്റ് അമീര്‍

കുവൈത്ത്: പൊതുവായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്ന് കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബ. സൗദിയിൽ നടന്ന ജിസിസി ഉച്ചകോടിക്കിടെയാണ് ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ പ്രശ്നങ്ങളെല്ലാം മറന്ന് ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് അമീർ ആവശ്യപ്പെട്ടത്. നാൽപ്പതാമത് ജിസിസി ഉച്ചകോടി തൃപ്തികരമാണെന്നും ഗർഫ് രാജ്യങ്ങളുടെ ഐക്യത്തിന് ക്രിയാത്മകമായ ചുവടു വയ്പ്പാണ് നടന്നതാണെന്നും അദ്ദേഹം അറിയിച്ചു.

ഉച്ചകോടി മികച്ച രീതിയിൽ സംഘടിപ്പിച്ച സൗദിയെ അഭിനന്ദിക്കാനും അമീര്‍ മറന്നില്ല. കുവൈറ്റിനെ പ്രതിനിധീകരിച്ച് കാ​വ​ൽ മ​ന്ത്രി​സ​ഭ​യി​ലെ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ്​ അ​ൽ സാ​ലി​ഹ്, വി​ദേ​ശ​കാ​ര്യ മ​​ന്ത്രി ഡോ. ​ബാ​സി​ൽ അ​ല്‍ സബാ, സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി മ​റി​യം അ​ഖീ​ൽ, ഉ​പ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഖാ​ലി​ദ്​ അ​ൽ ജാ​റു​ല്ല എ​ന്നി​വ​രും ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ച്ചിരുന്നു