പോലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്ക്. അന്വേഷണത്തിനു ശുപാര്‍ശ

0
16

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് വ്യക്തമായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് അദ്ദേഹം നിർദ്ദേശവും നൽകി. ഇക്കാര്യത്തില്‍ പോലീസ് അസോസിയേഷൻെറ പങ്ക് എത്രത്തോളമുണ്ടെന്ന് അന്വേഷിച്ച് മെയ് 15ന് മുമ്പായി ഇതിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയത്.