കുവൈത്ത് സിറ്റി: അശ്രദ്ധമായി വണ്ടിയോടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ജോലിക്കാരനാണ് അറസ്റ്റിലായത്.
കിംഗ് ഫാഹ് മോട്ടോർവേയിൽ മോട്ടോർ ബൈക്ക് ഡ്രൈവറുമൊത്ത് ജീപ്പിൽ റേസിംഗ് നടത്തുകയായിരുന്നു ഇയാൾ. ട്രാഫിക്പോലീസ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അപ്പോൾ ഇവർ രക്ഷപ്പെട്ട കടന്നുകളയാൻ ശ്രമിച്ചു. ഫസ്റ്റ് റിംഗ് റോഡിൽ വെച്ച് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്നാണ് ഇയാൾ സിഐഡി ഉദ്യോഗസ്ഥൻ ആണെന്ന് വെളിപ്പെടുത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതും