പ്യഥ്വിരാജിനെ ട്രോളി ജയസൂര്യ: ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി പൃഥ്വി

0
6

പൃഥ്വിരാജിന് അവാർഡ് നൽകുന്ന ചിത്രം പങ്കുവച്ചു കൊണ്ടുള്ള ജയസൂര്യയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് പൃഥ്വിരാജായിരുന്നു. ഇത് നൽകിയത് ജയസൂര്യയും. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച ജയസൂര്യ,അവാർഡിനുപരി ഇത് എന്‍റെ മനസ് നിറയെ ഉള്ള സ്നേഹമാണ് എന്നാണ് കുറിച്ചത്. ഇതിനൊപ്പം ‘ ഇനി നിനക്ക് മനസിലാകാൻ എന്ന് പറഞ്ഞ് പൃഥ്വിയെ ട്രോളുന്ന തരത്തിൽ കടുകട്ടി ഇംഗ്ലീഷിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ പൃഥ്വിയുടെ പല പോസ്റ്റുകളും ഇംഗ്ലീഷിലുള്ളതാണ്. ഇതിന്റെ പേരിൽ പലപ്പോഴും താരം ട്രോളുകൾക്കും ഇരയാകാറുണ്ട്. ഇതിനെ കുത്തിയായിരുന്നു ജയസൂര്യയുടെ കുറിപ്പ്. അധികം വൈകാതെ തന്നെ കുറിപ്പ് വൈറലായി. എന്നാൽ പിന്നീട് ജയസൂര്യയുടെ ട്രോളിനെക്കാള്‍ വൈറലായി പൃഥ്വിയുടെ മറുപടിയെത്തി. ‘അറിഞ്ഞില്ല ആരും പറഞ്ഞില്ല’ എന്ന ഡയലോഗായിരുന്നു ഉരുളയ്ക്കുപ്പേരി പോലെ താരം നൽകിയത്. വൈകാതെ തന്നെ പോസ്റ്റിനെക്കാള്‍ വേഗത്തിൽ റിപ്ലൈ കമന്റെ് വൈറലാവുകയായിരുന്നു.