ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും യുപി പൊലീസിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പൗരത്വ നിയമ ഭേദഗതിക്കെതിരെ യുപി പൊലീസ് സ്വീകരിക്കുന്ന കടുത്ത നടപടികൾക്കെതിരെയാണ് വിമർശനം. പ്രതിഷേധിക്കുന്നവരോട് സർക്കാർ പ്രതികാരം ചെയ്യുമെന്ന യോഗി ആദിത്യനാഥിന്റെ നിലപാട് തന്നെയാണ് പൊലീസ് നടപ്പിലാക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
‘ എന്റെ സുരക്ഷ ഇവിടെ വിഷയമല്ല..അത് ചർച്ച ചെയ്യേണ്ട ആവശ്യം കൂടിയില്ല.. ഇവിടെ ഉയർത്തുന്ന വിഷയം പൗരന്മാരുടെ സുരക്ഷയെക്കുറിച്ചാണ്.. അയ്യായിരത്തോളം ആളുകളെ ഇതിനോടകം അറസ്റ്റു ചെയ്തുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നിരവധി പേരെ ജയിലിലടച്ചു.. മർദിച്ചു.. പൊലീസും ഭരണകൂടവും അധാർമിക പ്രവർത്തികള്‍ തുടരുകയാണെന്നും പ്രിയങ്ക ആരോപിച്ചു.