കുവൈത്ത് സിറ്റി: യേശുക്രിസ്തുവിന്റെ ഉയിർപ്പ് സ്മരണയിൽ കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഈ വർഷത്തെ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ശനിയാഴ്ച അഹ്മദി സെന്റ് പോൾസ് ദേവാലയത്തിൽ നടന്ന ശിശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപോലിത്ത മുഖ്യ കാർമീകത്വം വഹിച്ചു. ഇടവക വികാരി സാമുവേൽ സി പി അച്ചൻ , റെമി എബ്രഹാം അച്ചൻ എന്നിവർ സഹകാർമീകരായി. ഉയിർപ്പിന്റെ പ്രത്യേക ശിശ്രൂഷകളിലും പ്രദക്ഷിണത്തിലും വിശ്വാസികൾ ഭക്ത്യാദരപൂർവ്വം പങ്കെടുത്തു.
Home Middle East Kuwait പ്രത്യാശയുടെ സന്ദേശവുമായി കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഈസ്റ്റർ ആഘോഷിച്ചു