പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ എട്ടാമത് ഓണാഘോഷം സംഘടിപ്പിച്ചു

0
197

കുവൈത്ത് സിറ്റി: പ്രയാണം കുവൈറ്റ് ഇന്ത്യൻ അസോസിയേഷൻ എട്ടാമത് ഓണാഘോഷം അബ്ബാസിയ സെൻട്രൽ സ്കൂൾ ഹാളിൽ വച്ച് പ്രോഗ്രാം കൺവീനർ സ്റ്റാൻലി ലീൻ ന്റെ നേതൃത്വത്തിൽ നടത്തി. പൊതുസമ്മേളനത്തൽ പ്രസിഡണ്ട് ജിജോ പി ജോസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സിനുജോൺ ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥികളായെത്തിയ സാമൂഹ്യ പ്രവർത്തകരായ സത്താർ കുന്നിൽ, ടോബി മാത്യു എന്നിവർ ആശംസകൾ നേർന്നു.  മുഖ്യപ്രഭാഷക ഡോ. അനില ആൽബർട്ട് വിവിധ തരത്തിലുള്ള അലർജി എങ്ങനെ പ്രതിരോധിക്കാം എന്ന് ക്ലാസ്സെടുത്തു. തുടർന്ന് സുവിനിയർ കൺവീനർ അർഷാദ്, ജോയ് ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ നിതിന് നൽകി പ്രകാശനം ചെയ്തു. കലാപരിപാടികളിൽ അത്തപ്പൂക്കള മത്സരം, തിരുവാതിര മത്സരം, പുരുഷന്മാർ അവതരിപ്പിച്ച കോൽക്കളി, കുമാരി അഭിരാമി അജിത്തിന്റെ മോഹിനിയാട്ടം എന്നിവ ശ്രദ്ധ പിടിച്ചുപറ്റി. വിഭവ സമൃദ്ധമായ സദ്യയും, കുട്ടികൾക്കുള്ള ഉപരിപഠന സഹായ പദ്ധതിയും മികച്ച പ്രവർത്തകർക്കുള്ള ആദരവും നൽകിയ വേദിയിൽ സെക്രട്ടറി ഗിരിജ വിജയൻ സംഘടന പ്രവർത്തനം അവതരിപ്പിച്ചു. ട്രഷറർ രമേശ് നായർ സമ്മേളനത്തിന് നന്ദി പറഞ്ഞു.