പ്രയാണം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്ത് സിറ്റി : പ്രവാസി പുനരധിവാസവും , ഉപരിപഠന പ്രോത്സാഹനവും ജീവകാരുണ്യ പ്രവർത്തനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രയാണം കുവൈറ്റ് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. കോവിട്‌ കാലത്തു സംഘടനാ നടത്തിയ പ്രവർത്തങ്ങൾ പ്രത്യേകിച്ച്, പക്ഷി മൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നല്കണമെന്നുള്ള വ്യാപകമായ പ്രചാര പ്രവർത്തങ്ങൾ നടത്തുകയും അത് അംഗങ്ങൾ നടപ്പിലാക്കുകയും ചെയ്ത കാര്യം സ്ഥാനപതിയുടെ ശ്രദ്ധയിൽ പെടുത്തി. അതോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾ സംഘടനാ നടത്തിയതായും ഭാരവാഹികൾ അറിയിച്ചു. 2017 ജൂൺ മാസം കലഞ്ഞൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സംഘടനാ മെമ്പർമാരുടെ പ്രശ്ങ്ങൾ നേരിട്ട് മനസ്സിലാക്കാനും പരിഹിഅരിക്കാനും സാധിച്ചതായും ഭാരവാഹികൾ അറിയത്തക്ക. പ്രസിഡണ്ട് ജോയ് അഗസ്റ്റിൻ , ജനറൽ സെക്രട്ടറി ഗിരിജ വിജയൻ, , കോർഡിനേറ്റർ രമേശ് ചന്ദ്രൻ, സിനു ജോൺ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. പുതിയ സ്ഥാനപതി എത്തിയതിനു ശേഷം ഇന്ത്യൻ സമൂഹം വലിയ പ്രതീക്ഷയിലാണെന്നും വലിയ സന്തോഷം നൽകുന്നതാണെന്നും അവർ പറഞ്ഞു.