പ്രവാസജീവിതം സുരക്ഷിതമാക്കാം: പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് തുടക്കം കുറിക്കാൻ കേരള സർക്കാർ

0
6

കേരള സർക്കാർ ആവിഷ്കരിച്ച പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് തുടക്കമാകുന്നു. കേരള പ്രവാസി വെല്‍ഫെയര്‍ ബോർഡ് നടപ്പാക്കുന്ന പദ്ധതി ഡിസംബര്‍ 14ന് ഉദ്ഘാടനം ചെയ്യുന്നുവെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായാണ് കേരള സർക്കാർ പ്രവാസി ഡിവിഡന്റ് പദ്ധതി ആവിഷ്കരിച്ചത്. പ്രവാസികളിൽ നിന്ന് ഒറ്റത്തവണ നിക്ഷേപം സ്വീകരിച്ച് ഡിവിഡന്റ് നൽകുന്ന പദ്ധതിയാണിത്. തുക അടച്ച് നാലാം വർഷം മുതൽ പത്ത് ശതമാനം നിരക്കിൽ നിക്ഷേപകന് ഡിവിഡന്റ് ലഭ്യമാകും. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിക്ഷേപത്തുക ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.