പ്രവാസികളുടെ ആർട്ടിക്കിൾ 18 വിസ നിർത്തിയത് താൽക്കാലികമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി: ആർട്ടിക്കിൾ 18 (പ്രൈവറ്റ് കമ്പനി വിസ) കൈവശമുള്ള വ്യക്തികൾക്ക് കമ്പനികളും സ്ഥാപനങ്ങളും സ്ഥാപിക്കുന്നതിൽ നിന്നോ പുതുക്കുന്നതിൽ നിന്നോ ഭേദഗതി ചെയ്യുന്നതിൽ നിന്നോ ഉള്ള വിലക്ക് താൽക്കാലികമാണെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം. ഭേദഗതി വരുത്താനും പുതുക്കൽ നടപടിക്രമങ്ങൾക്കും മാത്രമേ ഇത് ബാധകമാകൂവെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവിലുള്ള ലൈസൻസുകൾ സാധുവാണെന്നും സസ്പെൻഡ് ചെയ്തിട്ടില്ലെന്നും അറിയിച്ചു.
ആർട്ടിക്കിൾ 18 കൈവശമുള്ള പ്രവാസി ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നത് താൽക്കാലിക നടപടിയാണെന്നും ആവശ്യമായ ഭേദഗതികളും പുതുക്കലുകളും പൂർത്തിയാകുന്നതുവരെ മാത്രമാണെന്നും മന്ത്രാലയ വൃത്തങ്ങൾ ആവർത്തിച്ചു.