പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ വിസ നയം

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക്‌ തിരിച്ചടിയായി കുവൈത്ത് സർക്കാരിൻറെ പുതിയ വിസ നയം. റെസിഡൻസി വിസ കാലാവധി ഇനി ഒരു വർഷത്തേക്ക് മാത്രമാണ് നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . നേരത്തേ അനുവദിച്ചിരുന്ന രണ്ട് വർഷമോ അതിൽ കൂടുതലോ ഉള്ള വിസാകാലാവധി ഇനിയില്ല. രണ്ടോ അതിലധികമോ വർഷത്തേക്ക് ഔദ്യോഗിക വർക്ക് പെർമിറ്റുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർ ഒഴികെ മറ്റെല്ലാവർക്കും ഒരു വർഷത്തിൽ കൂടുതൽ റെസിഡൻസി നൽകില്ല. കുവൈത്ത് സ്വദേശികളുടെ വിദേശികളായ ഭാര്യമാർക്കും അവരുടെ മക്കൾക്കും ഇത്ബാധകമായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കൊറോണ വ്യാപനത്തിൻ്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനമെന്നാണ് പറയുന്നത്.