പ്രവാസി യുവതി കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

0
5

കുവൈത്ത് സിറ്റി: ഹവല്ലിയില്‍ പ്രവാസി യുവതി കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് (സിഐഡി) ആണ് പ്രതികളെ പിടികൂടിയത്. പല രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായവര്‍. ലെബനൻ സ്വദേശിനിയായ യുവതിയാണ് ആക്രമത്തിന് ഇരയായത്. ബാങ്കിൽ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ ഇവരെ അഞ്ചംഗ സംഘം കൊള്ളയടിക്കുകയായിരുന്നു . ആയിരം ദിനാർ ആണ് യുവതിക്ക് നഷ്ടമായത്. അക്രമികളെ ചെറുക്കുന്നതിന് ഇടയിൽ ഇവരുടെ കൈകൾക്കും പരിക്കേറ്റു.
സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.ബാങ്കിൽ നിന്ന് പണം പിന്‍വലിക്കുന്ന വരെ നിരീക്ഷിക്കാനായി പ്രതികളില്‍ ഒരാള്‍ ബാങ്കിനുള്ളില്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.