കുവൈത്ത് സിറ്റി: ഇന്റർനേഷൻസിന്റെ ഏറ്റവും പുതിയ എക്സ്പാറ്റ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച് പ്രവാസി സൗഹൃദമല്ലാത്ത നഗരങ്ങളിൽ ഒന്നാമത് കുവൈത്തിലെ സാൽമിയ.
പ്രവാസിലോകത്തിലെ ഏറ്റവും മോശം നഗരമായാണ്
സാൽമിയയെ വിലയിരുത്തിയിരിക്കുന്നത്. 66 നഗരങ്ങളുടെ പേര് ഉൾപ്പെടുത്തിയ ലിസ്റ്റിൽ അറുപത്തിയാറാം സ്ഥാനമാണ് സാൽമിയ നേടിയത്. 65,64 സ്ഥാനങ്ങളിൽ ഉള്ളത് റോമും സോളുമാണ് അതേസമയം സ്പെയിനിലെ മൂന്നാമത്തെ വലിയ നഗരമായ വലൻസിയയാണ് പ്രവാസികൾക്ക് താമസിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം.
വിപുലമായ സർവേയ്ക്ക് ശേഷം നടത്തിയ എക്സ്പാറ്റ് സിറ്റി റാങ്കിംഗ് 2020 യിൽ സ്പാനിഷ് തലസ്ഥാനമായ മാൻഡ്രിഡ് ഉൾപ്പെടെ മൂന്ന്നഗരങ്ങൾ മികച്ച പത്തിൽ ഇടം നേടി.
എട്ടാം റാങ്കിലുള്ള ക്വാലാലംപൂർ തുടർച്ചയായ നാലാം വർഷമാണ് ആദ്യ പത്തിൽ ഇടംനേടുന്നത്.
മിഡിൽ ഈസ്റ്റിൽ നിന്ന് ഏറ്റവും മികച്ച റേറ്റിംഗ് നേടി
അബുദാബി പത്താം സ്ഥാനത്തെത്തി.
ലോകത്ത് 420 നഗരങ്ങളിൽ നിന്നായി 4 മില്യണിലധികം അംഗങ്ങളുള്ള ഏറ്റവും വലിയ ആഗോള കമ്മ്യൂണിറ്റിയായി കണക്കാക്കപ്പെടുന്ന ഇന്റർനേഷൻസിന്റെ വാർഷിക എക്സ്പാറ്റ് ഇൻസൈഡർ സർവേ അടിസ്ഥാനമാക്കിയാണ് എക്സ്പാറ്റ് സിറ്റി റാങ്കിംഗ്.