പൽപക് അബ്ബാസിയ ഏരിയ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു

0
16

കുവൈത്ത് സിറ്റി: പൽപക് അബ്ബാസിയ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജനുവരി 16 വ്യാഴാഴ്ച വൈകീട്ട് 6.30ന് ഹെവൻസ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ അബ്ബാസിയ ഏരിയ പ്രസിഡന്റ് ജിത്തു നായർ അധ്യക്ഷത വഹിച്ചു. പൽപക് സ്ഥാപക അംഗവും ആർട്സ് സെക്രെട്ടറിയുമായ പി. എൻ. കുമാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ അബ്ബാസിയ യൂണിറ്റ് എ കൺവീനർ അനൂപ് മേലേതിൽ സ്വാഗതം ആശംസിച്ചു. ഹനീഫ പട്ടാമ്പി അനുശോചനം സന്ദേശം അവതരിപ്പിച്ചു. ജയബാലൻ 2024 ലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും അഭിലാഷ് കെ. സി. നന്ദിയും പറഞ്ഞു. ചടങ്ങിൽ കുവൈറ്റിലെ മികച്ച ടീച്ചർക്കുള്ള അവാർഡ് ലഭിച്ച വിനീത സജീഷ് കൂടാതെ പൽപക് നന്മ മലയാളം ക്ലാസ് അദ്ധ്യാപകരായ വിജയകുമാർ, പ്രീത സത്യപാൽ, സത്യപാൽ മേഴത്തൂർ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സക്കീർ പുതുനഗരം, പ്രേംരാജ്, ശിവദാസ് വാഴയിൽ, രാജേന്ദ്രൻ, വിജയകുമാർ, വിനീത സജീഷ് എന്നിവർ പ്രസംഗിച്ചു. 2025 വർഷത്തേക്കുള്ള പൽപക് അബ്ബാസിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ജയൻ നമ്പ്യാർ ഏരിയ പ്രസിഡന്റ് , ജയബാലൻ ഏരിയ സെക്രട്ടറി, അനൂപ് മേലേതിൽ Unit A കൺവീനർ, അപ്പുകുട്ടൻ Unit B കൺവീനർ, സ്മിത മനോജ് വനിതാവേദി കൺവീനർ, ശ്രീജ മധു ബാലസമിതി കൺവീനർ കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുക്കുകയുണ്ടായി. തുടർന്ന് നടന്ന കുടുംബസംഗമത്തിൽ പൽപക് അബ്ബാസിയ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വ്യത്യസ്തയാർന്ന കലാപരിപാടികൾ കുടുംബസംഗമത്തിന് മാറ്റുകൂട്ടി.