പൽപക്  വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വീട്ടിലൊരോണം സംഘടിപ്പിച്ചു.

0
5

 

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് ( പൽപക് ) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ  ഓണാഘോഷം സംഘടിപ്പിച്ചുകോവിട് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതു കൊണ്ട് പൽപക് ഫേസ് ബുക്ക് പേജിലൂടെയാണ് വീട്ടിലൊരോണം  എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്.

 

വെള്ളിയാഴ്ച രാവിലെ 9 :30 നു സാംസ്കാരിക സമ്മേളനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്പൽപക് പ്രസിഡന്റെ പി.എൻകുമാർ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നടത്തിവിനിതാ വേദി കൺവീനർ ബിന്ധു വരദ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീജ മധു സ്വാഗതവും ഐശ്വര്യ രാജേഷ് നന്ദിയും പറഞ്ഞുയോഗത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് സുരേഷ് പുളിക്കൽപ്രേംരാജ്സുനിൽ രവി , ജിജു മാത്യുസുരേഷ് മാധവൻപിഎംമോഹന്നൻഹരി മങ്കരരധീഷ് കുമാർ , നന്ദൻ മേനോൻ , സുനിൽ സുന്ദരൻശശിധരൻ പാലക്കോട്മധു വാര്യർഅഞ്ജലി നായർജിജുന മേനോൻ എന്നിവർ പ്രസംഗിച്ചുതുടർന്ന്  പൽപക് അംഗങ്ങളും കുട്ടികളും വിവിധ ഇടങ്ങളിലായി  അവതരിപ്പിച്ച വൈവിധ്യമായ കലാപരിപാടികൾ റെക്കോർഡ് ചെയ്ത് സംപ്രേക്ഷണം ചെയ്യുകയുണ്ടായിസംപ്രേക്ഷണം തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നൂറ് കണക്കിന് ആളുകൾ പരിപാടികൾ വീക്ഷിക്കുകയുണ്ടായി.