ഫീസ് ഒന്നുമില്ലാതെ പ്രവാസികൾക്ക് സന്ദർശക വിസ കാലാവധി നീട്ടിനൽകും

യുഎഇയിൽ പ്രവാസികൾക്ക് സന്ദർശക വിസ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനിച്ചു ഫീസൊന്നും ഈടാക്കാതെ ആണിത്. യുഎഇ പ്രധാനമന്ത്രിയും യും ദുബായ് ഭരണാധികാരിയുമായ ആയ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. കോവിഡ് വ്യാപനം മൂലം പല രാജ്യങ്ങളും വിമാനത്താവളങ്ങൾ അടച്ചതും യാത്രാ നിരോധനം ഏർപ്പെടുത്തിയതും പ്രവാസികളെ ഏറെ വലച്ചിരുന്നു. ആ സാഹചര്യത്തിലാണ് ഈ പുതിയ തീരുമാനം ഏറെ ആശ്വാസകരമായി വരുന്നത്.