ഫോക്ക് വനിതാവേദി ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

0
42

 

 

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ  (ഫോക്ക്)  വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

 

പ്രവാസലോകത്തെ  ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി *ഹൃദയരോഗങ്ങളും മുൻകരുതലുകളും,  പ്രവാസത്തിലെ അകാല നിര്യാണവും പ്രഥമ ശ്രുശ്രൂഷയും*  എന്നീ  ഗൗരവപൂർവമായ  വിഷയങ്ങളും  മറ്റ് ജീവിത ശൈലീ രോഗ വിഷയങ്ങളും  ചർച്ച ചെയ്യപ്പെട്ടു.

അബു ഹലീഫ സെവൻസ്റ്റാർ ഓഡിറ്റോറിയത്തിൽ അൽ സബ ഹോസ്പിറ്റലിലെ ഡോ.സുജേഷ് ചന്ദ്രൻ സെമിനാറിന് നേത്യത്വം നൽകി. അടിയന്തിര സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷയുടെ  ഡെമോ ക്ലാസ്സും  നൽകുകയുണ്ടായി.

 

മെഡിക്കൽ സെമിനാറിൽ ഫോക്കിന്റെ പതിനഞ്ചു യൂണിറ്റുകളിൽ നിന്നുമായി  നിരവധി ആളുകൾ പങ്കെടുത്തു.

 

വനിതാവേദി ചെയർപേഴ്സൺ ശ്രീമതി ലീന സാബുവിന്റെ അധ്യക്ഷതത്തിൽ നടന്ന ചടങ്ങിൽ ഫോക്ക് പ്രസിഡന്റ്‌ ശ്രീ ഓമനക്കുട്ടൻ സെമിനാർ ഉൽഘാടനം ചെയ്തു. വനിതാവേദി ജനറൽ കൺവീനർ ശ്രീമതി സജിജ മഹേഷ്‌ സ്വാഗതവും ഫോക്ക് ട്രെഷറർ ശ്രീ വിനോജ് കുമാർ  ആശംസകളും അറിയിച്ചു.  വനിതാവേദി ട്രെഷറർ ശ്രീമതി ഷംന വിനോജ് നന്ദി രേഖപ്പെടുത്തി.