ഗോപകുമാർ മുകുന്ദൻ,
നടപ്പുധനകാര്യ വർഷത്തെ ധനക്കമ്മി ഏതാണ്ട് 10 ശതമാനമാണ്. 2021-22 ലെ ബജറ്റ് കണക്കുകൾ പ്രകാരമുള്ളത് 8 ശതമാനവും. അത് കണക്ക് വരുമ്പോൾ കാണാം. 10ലും കടക്കും. അപ്പോൾ ധനദൃഡീകരണ നടപടികൾ അതായത് ഫിസ്ക്കൽ കൺസോൾഡേഷൻ എന്നു പറയുന്നത് സംസ്ഥാനങ്ങൾക്കു മാത്രം ബാധകമായിട്ടുള്ള ഒരു സംഗതിയല്ല. ഇന്ത്യയിലെ എല്ലാ സർക്കാരുകൾക്കും നിയമപ്രകാരം ബാധകമായിട്ടുള്ളതാണ് ധനഉത്തരവാദിത്വ നിയമം അഥവാ എഫ്ആർബിഎം ആക്ട് എന്നു പറയുന്നത്. അതുപ്രകാരം ധനക്കമ്മി 3 ശതമാനമേ ആകാൻ പാടുള്ളൂ. റവന്യൂക്കമ്മി 1 ശതമാനത്തിൽ താഴെയായിരിക്കണം. ഇത് നിർമ്മലാ സീതാരാമനും ബാധകമാണ്, എല്ലാവർക്കും ബാധകമാണ്.
അപ്പോൾ നമ്മൾ ഇവിടെ പറഞ്ഞുകൊണ്ടിരുന്നത് എന്താണ്? അസാധാരണമായിട്ടുള്ള സാഹചര്യമാണ്. 3ൽ നിന്നു 3.1 ശതമാനമായപ്പോഴാണ് കേരളത്തിലെ എല്ലാ ആർഎസ്എസ് സംഘികളുംകൂടി ചേർന്നിട്ട് കേരളം ധനദൃഡീകരണ നടപടികളെ തകർത്തു തരിപ്പണമാക്കുകയാണ്, ഈ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചിട്ടുള്ളത്.
ഇവിടെ നിർമ്മലാ സീതാരാമൻ എന്താ ചെയ്തിരിക്കുന്നത്? ബജറ്റിലെ ധനക്കമ്മി ഈ വർഷം 10 ശതമാനം ആകുന്നുവെന്നതു മാത്രമല്ല.. അത് നികത്താൻ പ്രത്യേക വായ്പയെടുക്കുകയാണ് ചെയ്യാൻ പോകുന്നത്. പുറത്തു നിന്നും വായ്പയെടുക്കാൻ പോകുന്നു. അപ്പോൾ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ഇത്രമേൽ വഷളായിട്ടുള്ള മറ്റൊരു കാലമില്ലായെന്നതും നിങ്ങൾ മനസ്സിലാക്കണം. എന്നിട്ടുവേണം ഇവിടെ കിടന്ന് അലറിപ്പൊളിക്കാൻ.
പൊളിഞ്ഞു പാളീസായിട്ടുള്ള ഒരു സാമ്പത്തിക സ്ഥിതിയിൽ നിന്നുകൊണ്ടാണ് രാജ്യം കടന്നുപോകുന്നതെന്നും നമ്മൾ മനസ്സിലാക്കണം. ഇവർ ഇപ്പോൾ എന്താണ് ചെയ്യുന്നത്? കഴിഞ്ഞൊരു പോസ്റ്റിൽ ഞാൻ പറഞ്ഞതുപോലെ സപ്ലൈ സൈഡ് മാനേജ്മെന്റാണ് അവർ ഉദ്ദേശിക്കുന്നത്. അല്ലാതെ നാട്ടുകാർക്ക് കാശ് എത്തിച്ച് ഡിമാന്റ് ഉണ്ടാക്കി മാർക്കറ്റിൽ ഡിമാന്റ് വർദ്ധിച്ച് അതനുസരിച്ച് ഉൽപ്പാദനം വർദ്ധിച്ച് നാട്ടിൽ പണം ഒഴുകി അങ്ങനെ ഈ സമ്പദ്ഘടനയെ വീണ്ടെടുക്കുകയെന്ന ഒരു നയപരിപാടിയേ കേന്ദ്ര ബിജെപി സർക്കാരിനില്ല. അത്തരത്തിലൊരു സമീപനം അവർക്ക് ഇല്ല. കടുത്ത വലതുപക്ഷ നവലിബറൽ നയങ്ങളുടെ വക്താക്കൾ മാത്രമാണ് ആർഎസ്എസ്.
തിരിച്ച് കേരളത്തിന്റെ ധനദൃഡീകരണ നടപടികൾ എന്നുപറഞ്ഞാൽ ആളുകളുടെ കൈയ്യിൽ പണം എത്തിച്ച്, സമ്പദ്ഘടനയ്ക്ക് ഉഷാറുണ്ടാക്കി, ആ സമ്പദ്ഘടനയുടെ വീണ്ടെടുക്കലിന്റെ പാതയുടെ രീതിയാണ്. ഈ വ്യത്യാസമുണ്ട്