ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നു

0
35

കുവൈറ്റ് സിറ്റി: ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ 59,841 കുവൈറ്റ് പൗരന്മാർ പരാജയപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം. ഇന്നലെ വരെയായിരുന്നു സമയപരിധി. ഇതേ തുടർന്ന് ബയോമെട്രിക് വിരലടയാളം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവരുടെ എല്ലാ സർക്കാർ, ബാങ്കിംഗ് ഇടപാടുകളും മന്ത്രാലയം താൽക്കാലികമായി നിർത്തിവച്ചു. ബയോമെട്രിക് സേവനങ്ങൾ ഇപ്പോൾ സേവന കേന്ദ്രങ്ങളിൽ മാത്രമേ ലഭ്യമാകൂ. ഇന്നുമുതലാണ് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ തുടങ്ങിയത്. കെ-നെറ്റ്, വിസ, മാസ്റ്റർകാർഡ് തുടങ്ങിയ ബാങ്ക് കാർഡുകൾ ഒക്ടോബർ 15-നകം നിർജ്ജീവമാക്കും. നവംബർ 1 മുതൽ, ബയോമെട്രിക് പ്രക്രിയ പൂർത്തിയാകാത്ത പക്ഷം, വ്യക്തിഗതമായി പണം പിൻവലിക്കൽ പോലും തടയപ്പെടും.