കുവൈറ്റ് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത്, കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബാലകലാമേളയുടെ രെജിസ്ട്രേഷൻ ഏപ്രിൽ 26ന് അവസാനിക്കും. മെയ് 2ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് കുട്ടികളുടെ ഈ മേള അരങ്ങേറുന്നത്. കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലായി പതിനെട്ടോളം ഇനങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ വിവിധ വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. രജിസ്ട്രേഷനും മത്സര നിബന്ധനകൾ അറിയാനും kalakuwait.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. 97263369, അബ്ബാസിയ – 55663787, ഫഹഹീൽ – 51525997, അബുഹലിഫ – 65676688, സാൽമിയ – 97480677.































