ബാലഭാസ്ക്കറിന്റെ മരണം ; പുതിയ വെളിപ്പെടുത്തൽ ദുരൂഹത ആരോപിച്ച് അച്ഛൻ

ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് ഉണ്ടായ കൂടുതൽ വെളിപ്പെടുത്തലുകൾ ദുരൂഹതയുളവാക്കുന്നതായി ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി . ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സന്ദർഭത്തിലാണ് പുതിയ വെളിപ്പെടുത്തൽ . ബാലഭാസ്ക്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്നത് തമ്പിയാണ്. പരിപാടികൾ സംഘടിപ്പിക്കുന്നതും ,ഏകോപിപ്പിക്കുന്നതും തമ്പിയായിരുന്നു.

സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു . ബാലഭാസ്ക്കറിന്റെ മരണശേഷം സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിച്ചപ്പോൾ അത് നൽകേണ്ടതില്ലെന്നായിരുന്നു വിഷ്ണു നൽകിയ മറുപടിയെന്നും ഉണ്ണി പറഞ്ഞു.

അതേ സമയം പ്രകാശ് തമ്പി അന്വേഷണം മന്ദഗതിയിലാക്കാൻ ശ്രമിച്ചതായി ബാലഭാസ്ക്കറിന്റെ ബന്ധു പ്രിയ പറഞ്ഞു. പ്രകാശ് തമ്പിയായിരുന്നു ബാലയുടെ മരണശേഷം കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് . ആശുപത്രിയിലെ മുറിയിൽ നിന്ന് ഒഴിയാൻ പ്രകാശ് തമ്പി ബാലഭാസ്ക്കറിന്റെ പിതാവിനോട് ആവശ്യപ്പെട്ടെന്നും പ്രിയ പറഞ്ഞു .പ്രകാശ് തന്പിക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കണമെന്നും പ്രിയ ആവശ്യപ്പെട്ടു.

അപകടം നടന്നതിനു പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും ,മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടതായാണ് കലാഭവൻ സോബി വെളിപ്പെടുത്തിയിരിക്കുന്നത്.