കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗാത്മക കൂട്ടായ്മയായ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ. അബ്ബാസിയ കല സെന്ററിൽ വച്ചു നടന്ന ബാലവേദി കുവൈറ്റിന്റെ കേന്ദ്ര രക്ഷാധികാര സമിതിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ബാലവേദി കുവൈറ്റ് മുഖ്യ രക്ഷാധികാരി സജീവ് എം ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് പങ്കെടുത്തു. ബാലവേദി കുവൈറ്റിന്റെ പ്രസിഡന്റായി അനന്തിക ദിലീപിനെയും, സെക്രട്ടറിയായി സെൻസ അനിലിനേയും, വൈസ് പ്രസിഡന്റായി സുമൻ സോമരാജിനേയും, ജോയിന്റ് സെക്രട്ടറിയായി അഭിരാമി അജിത്തിനേയും യോഗം തിരഞ്ഞെടുത്തു.
Home Kuwait Associations ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികൾ: അനന്തിക ദിലിപ് പ്രസിഡന്റ്, സെൻസ അനിൽ സെക്രട്ടറി.