ബാലവേദി കുവൈറ്റ് പരിസ്ഥിതി ദിനാഘോഷം, ‘പച്ചക്കുട’ ജൂൺ 8-ന്

0
26

 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗ്ഗവേദിയായ ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പച്ചക്കുട, പ്രകൃതിയും കുട്ടികളും’ എന്ന പേരിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിക്കുന്നു. ജൂൺ 8ന് മംഗഫ് കല സെന്ററിൽ വെച്ച് വൈകിട്ട് 5 മണിക്കാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികൾക്കായി പരിശീലന ക്ലാസ്സും കലാപരിപാടികളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേഖലയിലെ മുഴുവൻ കുട്ടികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ബാലവേദി കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 60737565, 98002124 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.