ബിഹാറിലെ നിതീഷ് കുമാർ മന്ത്രി സഭയ്ക്ക് അൽപ്പായുസ്സോ ! സുശീൽ കുമാർ മോദിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്.

0
6

കാലിത്തീറ്റ കുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് സംസ്ഥാനത്തെ എൻ ഡി എ സർക്കാരിനെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നുവെന്നാണ് ബി ജെ പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദിയുടെ ആരോപണം. വെറുതെ ആരോപണം ഉന്നയിക്കുകയല്ല മോദി ചെയ്തത് , എൻഡിഎ എം എൽ എമാരെ ലാലുപ്രസാദ് യാദവ് വിളിച്ചെന്ന് പറയുന്ന മൊബൈൽ നമ്പർ സുശീൽ കുമാർ മോദി പുറത്ത് വിട്ടു.എൻ ഡി എ എംഎൽഎ മാരെ വിളിച്ച് ലാലു മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായി മോദി പറഞ്ഞു.
എം എൽ എ മാരെ വിളിച്ച നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ ലാലുവാണ് ഫോൺ എടുത്തത്. ഇത്ര വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്നും അതിൽ വിജയിക്കില്ലെന്നും ലാലുവിനോട് പറഞ്ഞതായി സുശീൽ കുമാർ മോദി ട്വിറ്ററിൽ കുറിച്ചു.
സുശീൽ കുമാർ മോദിയുടെ വെളിപ്പെടുത്തൽ ബിഹാർ രാഷ്ട്രീയത്തെ ഒരു സസ്പെൻസിൽ എത്തിച്ചിരിക്കുകയാണ്. എൻ ഡി എ യിൽ നിന്നാണോ , മഹാ സഖ്യത്തിൽ നിന്നാണോ കൂടു മാറ്റം ഉണ്ടാകുന്നത്. കാത്തിരുന്നു കാണാം മഗധയിലെ രാഷ്ട്രീയ അന്തർനാടകങ്ങൾ.