കുവൈത്ത് സിറ്റി: ബ്രസീലിലെ സാവോ പോലോയിൽ ഉണ്ടായ വിമാനാപകടത്തിൽ അനുശോചിച്ച് കുവൈത്ത്. വിമാനാപകടത്തിൽ 62 യാത്രക്കാരാണ് മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ബ്രസീലിയൻ ഫെഡറേഷൻ ഗവൺമെൻ്റിന് അനുശോചനവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.