ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനു പുറമേ ഡെൻമാർക്ക് , ഓസ്‌ട്രേലിയ, ഐസ്‌ലൻഡ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അധികൃതർ അറിയിച്ചു. ഡബ്ല്യുഎച്ച്ഒ ഹെൽത്ത് എമർജൻസി പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്ക് റയാൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വൈറസ് മുമ്പത്തേതിനേക്കാൾ വേഗത്തിൽ പടരുന്നുണ്ടെങ്കിലും, അഞ്ചാംപനി, മംപ്സ്, വസൂരി എന്നി പകർച്ചവ്യാധി പോലെ വേഗത്തിൽ പടർന്നു പിടിക്കുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ബ്രിട്ടനിൽ കണ്ടെത്തിയതിന് സമാനമാണെങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധമില്ല എന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് -19 ന്റെ മുതിർന്ന ഗവേഷകയായ മരിയ വാൻ കെർകോവ് പറഞ്ഞു, പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നുവെന്ന് അന്താരാഷ്ട്ര സംഘടനയിലെ ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു,
Home News Inter national ബ്രിട്ടനു പുറമേ ഓസ്‌ട്രേലിയ, ഐസ്‌ലൻഡ്, ഇറ്റലി, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും ജനിതകമാറ്റം വന്ന...