കുവൈത്ത് സിറ്റി: തുടർച്ചയായ ശാരീരിക ഉപദ്രവം ആരോപിച്ച് ഭാര്യ ഭർത്താവിനെതിരെ ജാബർ അൽ അഹ്മദ് പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡനക്കേസ് നൽകി. ചൊവ്വാഴ്ച നടന്ന അവസാന ആക്രമണത്തിന് ശേഷം തന്റെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അവർ പോലീസിനോട് പറഞ്ഞു. ശരീരത്തിൽ മുറിവുകളും പരുക്കുകളും ഉള്ളതായി തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടും അവർ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.
കുവൈത്ത് സ്വദേശികളായ ദമ്പതികൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനായി
പോലീസ് ഉദ്യോഗസ്ഥരും പോലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻവെസ്റ്റിഗേറ്ററും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിന് ശേഷമാണ് ഭാര്യ ഭർത്താവിനെതിരെ പരാതി നൽകിയതെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.