ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്താൽ 1,000 ദിനാർ വരെ പിഴ

0
25

കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്ന വർക്ക് കടുത്ത പിഴ ചുമത്തി കുവൈത്ത്. ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്ക് 150 കുവൈറ്റ് ദിനാർ പിഴ ചുമത്തും. കൂടാതെ കേസ് കോടതിക്ക് കൈമാറുകയാണെങ്കിൽ, മൂന്ന് വർഷം വരെ തടവും 600 ദിനാർ മുതൽ 1,000 ദിനാർ വരെ പിഴയും ഈടാക്കാം. ഭിന്നശേഷിയുള്ള വ്യക്തികളോടുള്ള ആദരവ് ഉറപ്പുവരുത്തുന്നതിനും നിയുക്ത പാർക്കിംഗ് നിയമങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്തുന്നതിനും ആഭ്യന്തര മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം.