മംഗഫ് ലേബർ ക്യാമ്പ് തീപിടുത്ത അപകടത്തിൽ മരണപ്പെട്ട ഒരുമ മെമ്പർമാരുടെ കുടുംബങ്ങൾക്കുള്ള സഹായ ധനം കൈമാറി

0
11

കുവൈറ്റ്‌ സിറ്റി :40 ലേറെ പേർ ദാരുണമായി കൊല്ലപ്പെട്ട മംഗഫ് ലേബർ ക്യാമ്പ് തീപിടുത്തത്തിൽ കേരള ഇസ്ലാമിക്‌ ഗ്രൂപ്പ് (കെ ഐ ജി) നടത്തുന്ന ഒരുമ ക്ഷേമ പദ്ധതിയിലെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള സഹായധനം കൈമാറി. അപകടത്തിൽ മരണപ്പെട്ട ഒരുമ അംഗങ്ങളായ മലപ്പുറം പുലാമന്തോൾ സ്വദേശിയായ ബാഹുലേയൻ, കോട്ടയം പാമ്പാടി സ്വദേശിയായ സ്റ്റീഫൻ അബ്രഹാം സാബു, പത്തനംതിട്ട കോന്നി സ്വദേശിയായ സജു വർഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് ഒരുമ സഹായ ധനം കൈമാറിയത്.

ഒരുമ കുവൈറ്റ്‌ ചെയർമാൻ അബ്ദുറഹ്മാൻ കെ, ഫഹാഹീൽ ഏരിയ കൺവീനർ അബ്ദുൽ ഗഫൂർ എം. കെ, യൂത്ത് ഇന്ത്യ കുവൈറ്റ്‌ മുൻ എക്സി അംഗം മുനീർ എൻ.പി, ജമാഅത്തെ ഇസ്ലാമി പുലാമന്തോൾ യൂണിറ്റ് സെക്രട്ടറി ഷബീർ അലി,മുൻ കുവൈറ്റ്‌ പ്രവാസിയും പുലാമന്തോൾ സ്വദേശിയുമായ മുഹമ്മദ്‌ അലി യു.പി, സബിത അബ്ദുൽ ഗഫൂർ എന്നിവർ ബാഹുലേയന്റെ വീട് സന്ദർശിക്കുകയും നോമിനിയായ പിതാവ് എം പി വേലായുധന് സഹായധനമായ രണ്ടു ലക്ഷം രൂപ കൈമാറുകയും ചെയ്തു. സ്റ്റീഫൻ അബ്രഹാം സാബുവിന്റെ നോമിനി സഹോദരൻ ഫെബിൻ സാം സാബുവിന് സഹായ ധനമായ രണ്ടു ലക്ഷം രൂപ ജമാഅത്തെ ഇസ്‌ലാമി കോട്ടയം ജില്ലാ പ്രസിഡൻറ് എ.എം.എ സമദ്, കോട്ടയം ജില്ല പീപ്പിൾ ഫൗണ്ടേഷൻ ഇൻ ചാർജ് ഒ.എസ്.എ കരീംഎന്നിവർ ചേർന്ന് കൈമാറി.സജു വർഗീസിന്റെ നോമിനി ഭാര്യ ബിന്ദു സജുവിന് മൂന്ന് ലക്ഷം ഇന്ത്യൻ രൂപയും, കൈമാറി. അഞ്ച് പതിറ്റാണ്ടായി കുവൈത്തിലെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ ഐ ജി, (കേരള ഇസ്ലാമിക്‌ ഗ്രൂപ്പ് )കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്ക്‌ സമര്‍പ്പിക്കുന്ന പ്രവാസി ക്ഷേമപദ്ധതിയാണ് ഒരുമ. കെ ഐ ജി യും പോഷക സംഘടനകളും നടത്തുന്ന വ്യത്യസ്ത സാമൂഹ്യ സേവന സംരംഭങ്ങളുടെ നിരയിൽ പ്രവാസികൾക്ക് ഏറെ ഗുണകരമായ പദ്ധതിയാണ് ഒരുമ . ജാതി, മത, സംഘടന വ്യത്യാസങ്ങള്‍ മറന്നു എല്ലാവരും ഒന്നിച്ചു നില്‍ക്കുകയും, ആ ഒരുമയുടെ ഫലത്തെ കൂട്ടായ്മയിലുള്‍പ്പെട്ട എല്ലാവര്‍ക്കും സഹായകമായി ഉപയോഗപ്പെടുത്തുകയുമാണ്‌ ഈ സംരംഭത്തിൻ്റെ ലക്ഷ്യം. മലയാളികളായ എല്ലാവർക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും.

ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, കാൻസ ർ, കിഡ്നി ഡയാലിസിസ് ചികി ത്സകൾക്ക് ധന സഹായവും ലഭി ക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാ സ്റ്റി, പക്ഷാഘാതം, കാൻസർ, കി ഡ്നി ഡയാലിസിസ് ചികിത്സക ൾക്ക് 25,000 ഇന്ത്യൻ രൂപയുമാ ണ് സഹായം ലഭിക്കുക. എല്ലാവർഷവും ഡിസംബർ മാസത്തിലാണ് ഒരുമ മെബർഷിപ്പ് കാമ്പയിൻ ഉണ്ടാവുക എന്ന് ഭാരവാഹികൾ അറിയിച്ചു.